
മുസ്ലിം സമൂഹത്തിലെ കുഞ്ഞുങ്ങള്‍ സ്വന്തം മാതൃഭാഷ പഠിക്കുന്നതിനു മുമ്പ് മറ്റ് രാജ്യത്തിന്റെ ഭാഷയാണല്ലോ, പഠിക്കുന്നത്? ''ഖുര്‍ ആന്‍'' രചിക്കപ്പെട്ടത് അറബിക്കില്‍ ആയതിനാല്‍, അറബ് ലോകത്തിന് പുറത്തുള്ള മുസ്ലിം ജനതയില്‍ വലിയൊരു വിഭാഗം, അറബി തങ്ങളുടെ ആത്മഭാഷയാണെന്ന് കരുതുന്നുണ്ട്. മറ്റേതെങ്കിലും ഒരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടാല്‍ ''ഖുര്‍ ആന്റെ'' പുണ്യം ഇല്ലാതാകുമെന്ന് വിശ്വസിക്കുന്നവര്‍ പോലുമുണ്ട്. അതെന്തെങ്കിലുമാകട്ടെ.
മൊല്ലാക്കയുടെ മര്‍ദ്ദനം പേടിച്ച്, മുലപ്പാലിന്റെ മണം മാറും മുമ്പ് കുട്ടികള്‍ സ്വായത്തമാക്കുന്ന ഈ ഭാഷ ''ഖുര്‍ ആന്‍'' പരായണത്തിലുപരി മറ്റെന്തിനെങ്കിലും പ്രയോജനപ്പെടുമെന്ന് തോന്നുന്നില്ല. അതായത് , ഈ കുട്ടികള്‍ക്ക് ഭാവിയില്‍ ഒരു ഷോപ്പിങ്ങ് മാളോ, ഒരാശുപത്രിയോ തുടങ്ങാനായി ഗള്‍ഫില്‍ ചെന്ന് ''പണി''യെടുത്ത് ''പണം'' വാരാന്‍ ഈ അറബി മതിയാകില്ലെന്ന് സാരം. പ്രശ്നം അതുമല്ല. ( വാസ്തവത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ?)
മുസ്ലിം കുട്ടികളുടെ ആദ്യത്തെ ഈ പഠനശാലകളില്‍, ഈ കുട്ടികളെ ശരിയായ പൗരനായി വളര്‍ത്തിയെടുക്കാന്‍ പര്യാപ്തമായ ചിന്തകളുള്ള അദ്ധ്യാപകര്‍ ഉണ്ടായിരിക്കണം എന്നോ, മലയാളികളായ ഈ ഗുരുക്കന്മാര്ക്ക് അത്യാവശ്യം മാതൃ ഭാഷാ പരിജ്ഞാനം, ഉച്ചാരണ ശുദ്ധി എന്നിവ ഉചിതമാണെന്നോ ഒന്നും പറഞ്ഞു വശാവുകയല്ല. സത്യമായും ഇത് മൂടിയടച്ചൊരു ആക്ഷേപമല്ല. തീരെ തുറക്കാന്‍ കിട്ടാത്ത ഒരു മൂടിയാണെന്ന് കരുതിയാല്‍ മതി.
പഠനം കഴിഞ്ഞ് ഇറങ്ങുന്ന ഇളം തലമുറ മയ, പുയ, വയി, പസ, മാസ്, എന്നിങ്ങനെ ഒരുപാട് പുത്തന്‍ പദപ്രയോഗത്താല്‍ മലയാളിയെ പരിഹസിക്കുക പതിവാണ്.
ഇനിയുള്ള കാലത്തെങ്കിലും ഇളം തലമുറയുടെ ഴ - യും, ശ - യും, ഷ - യും ഒക്കെ ചീയാതെ കിട്ടിയാല്‍ ഭാഗ്യം. എന്നുവെച്ചാല്‍ '' അസര്‍പ്പ്വല്ലേ ഈ ബെസര്‍ക്കണ് ?'' എന്നത് '' അഷറഫ് അല്ലെ ഈ വിയര്‍ക്കുന്നത് ?'' എന്ന് മാറ്റി ഉരുവിട്ട് പഠിച്ചാല്‍ പെരുത്ത് ഖയ്റ്...
( മാതൃഭൂമി ആഴ്ചപ്പതിപ്പ് / 2007 ആഗസ്റ്റ്. )